ലിവർപൂളും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും സഹകരണം തുടരും

Img 20220714 153014

ലിവർപൂൾ ഫുട്ബോൾ ക്ലബ്ബും സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കും തങ്ങളുടെ പങ്കാളിത്തം നാലു വർഷത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചു‌. ലിവർപൂൾ ജേഴ്സിയിലെ മുഖ്യ സ്പോൺസർ ആണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്. 2026-27 സീസണിന്റെ അവസാനം വരെ ആണ് പുതിയ കരാർ. ഈ കരാറോടെ ഇരു കക്ഷികളും തമ്മിലുള്ള കൂട്ടുകെട്ട് 17 സീസണുകളിലേക്ക് നീളും.

2010 ജൂലൈയിൽ ആയിരുന്നു ലിവർപൂൾ എഫ്‌സിയുടെ പ്രധാന ടീം സ്പോൺസറായി സ്റ്റാൻഡേർഡ് ചാർട്ടേഡ് എത്തിയത്, റെഡ്സിന്റെ ആദ്യ ടീമിന്റെ ജേഴ്സിയിൽ വരുന്ന അഞ്ചാമത്തെ കമ്പനിയാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് മാറി. ഈ പുതിയ കരാറിൽ ലിവർപൂൾ വനിതകളുടെ സ്പോൺസർഷിപ്പും ഉൾപ്പെടുന്നു.
20220714 152933