ആദ്യ റൗണ്ടില്‍ പുറത്തായി സായി പ്രണീത്, പരാജയം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവിനോട്

ഇന്തോനേഷ്യ മാസ്റ്റേഴ്സിന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി സായി പ്രണീത്. ചൈനയുടെ ചെന്‍ ലോംഗിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണീതിന്റെ തോല്‍വി. 40 മിനുട്ട് നീണ്ട മത്സരത്തില്‍ 12-21, 16-21 എന്ന സ്കോറിനായിരുന്നു പ്രണീതിന്റെ പുറത്താകല്‍.

വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യവും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. 14-21, 14-21 എന്ന സ്കോറിനു തായ്‍ലാന്‍ഡ് ജോഡികളോടാണ് ടീം പരാജയപ്പെട്ട് പുറത്തായത്.