ഹെൻറിയുടെ കഷ്ടകാലം തീരുന്നില്ല, മൊണാകോക്ക് വീണ്ടും തോൽവി

ഫ്രാൻ‌സിൽ ഹെൻറിയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. എഫ്.സി മെറ്റ്സിനെതിരായ മൊണാകോയുടെ ഫ്രഞ്ച് ലീഗ് കപ്പ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മൊണാകോ ഇത്തവണ തോറ്റത്. കഴിഞ്ഞ ദിവസം മൊണാകോയെ സ്ട്രാസ്ബർഗ് 5-1ന് തോൽപ്പിച്ച് നാണം കെടുത്തിയിരുന്നു.

ലീഗിൽ റെലെഗേഷൻ സോണിലുള്ള മൊണാകോക്ക് ഫ്രഞ്ച് കപ്പിലെ തോൽവി കനത്ത തിരിച്ചടിയാണ്. സ്വന്തം ഗ്രൗണ്ടിൽ മോശം തുടക്കമാണ് മൊണാകോക്ക് ലഭിച്ചത്. ഗൗതിയർ ഹെയ്‌നിന്റെ ഗോളിൽ മെറ്റ്സാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഫാൽക്കോയിലൂടെ ഒരു ഗോൾ മടക്കി മൊണാകോ മത്സരത്തിലേക്ക് തിരിച്ചു വന്നു.

എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോളുകളടിച്ച് മെറ്റ്സ് മൊണാകോയുടെ തോൽവി ഉറപ്പിക്കുകയായിരുന്നു. ആദ്യം മർവിൻ ഗാക്പയിലൂടെ ലീഡ് നേടിയ മെറ്റ്സ് ഇബ്രാഹിമാ നിയനെയിലൂടെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു.

Comments are closed.