സെമിയില്‍ കടന്ന് സായി പ്രണീത്, പുരുഷ ഡബിള്‍സ് ടീമിനു പരാജയം

സ്വിസ് ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സെമിയില്‍ കടന്ന് ഇന്ത്യയുടെ സായി പ്രണീത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണീത് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വിയെയാണ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-13, 21-11. 35 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്.

അതേ സമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ പരാജയമായിരുന്നു ഫലം. 11-21, 26-28 എന്ന സ്കോറിന് 63 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമായിരുന്നു താരങ്ങള്‍ കീഴടങ്ങിയത്. മാരത്തണ്‍ രണ്ടാം ഗെയില്‍ പോരാടി നോക്കിയെങ്കിലും അവസാന നിമിഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് കാലിടറുകയായിരുന്നു.