ധാക്കയിലേക്ക് മടങ്ങി ബംഗ്ലാദേശ് ടീം

ഇന്നാരംഭിക്കുവാനുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന വെടിവെയ്പിനെത്തുടര്‍ന്ന് റദ്ദാക്കിയതോടെ ബംഗ്ലാദേശ് ധാക്കയിലേക്ക് മടങ്ങി. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്. പള്ളിയിലെത്തുവാന്‍ ടീം മിനുട്ടുകള്‍ വൈകിയതാണ് ടീമിനു തുണയായത്. താരങ്ങളെ സുരക്ഷിതരായി ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.

ബംഗ്ലാദേശ് സമയം രാത്രി 10 മണി കഴിഞ്ഞ് ടീം ധാക്കയിലെത്തുമെന്നാണ് അറിയുന്നത്.