ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ന്യൂസിലാണ്ടിന്റെ വനിത ഓള്‍റൗണ്ടര്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ന്യൂസിലാണ്ടിന്റെ ലൂസി ഡൂളന്‍. 40 ഏകദിനങ്ങളും 33 ടി20കളും ന്യൂസിലാണ്ടിനായി കളിച്ചിട്ടുള്ള താരം 14 വര്‍ഷത്തെ കരിയര്‍ ആണ് അവസാനിപ്പിക്കുന്നത്. 2013 ഫെബ്രുവരിയിലാണ് ഡൂളന്‍ അവസാനമായി ന്യൂസിലാണ്ടിനു വേണ്ടി കളിച്ചത്. 2008ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഡൂളന്റെ അരങ്ങേറ്റം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 60 വിക്കറ്റും 868 റണ്‍സുമാണ് താരം ന്യൂസിലാണ്ടിനായി നേടിയിട്ടുള്ളത്.

വെല്ലിംഗ്ടണിനു വേണ്ടി കിരീട നേട്ടം ഉള്‍പ്പെടെ മികവ് പുലര്‍ത്തിയ താരമാണ് ഡൂളന്‍. ടീമിനായി പ്രാദേശിക തലത്തില്‍ 172 വിക്കറ്റും 3510 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്.

Loading...