സായി പ്രണീതിനോട് തോല്‍വി വഴങ്ങി സമീര്‍ വര്‍മ്മ, കശ്യപിനു പരാജയം

അജയ് ജയറാമിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയെത്തിയ സമീര്‍ വര്‍മ്മയ്ക്ക് മറ്റൊരു ഇന്ത്യന്‍ താരത്തിനു മുന്നില്‍ കാലിടറി. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ സഹതാരം സായി പ്രണീതിനോടാണ് സമീര്‍ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങിയത്. 21-14, 22-20 എന്ന സ്കോറിനു 47 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പ്രണീത് സ്വിസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

അതേ സമയം ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമുകളില്‍ നെതര്‍ലാണ്ട്സിന്റെ മാര്‍ക്ക് കാല്‍ജൗവിനോട് പരാജയപ്പെട്ടു. 15-21, 16-21 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ തോല്‍വി.