ജയത്തോടെ സിന്ധുവും പ്രീ ക്വാര്‍ട്ടറില്‍

- Advertisement -

സൈന നെഹ്‍വാലിനു പിന്നാലെ പിവി സിന്ധുവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്സ് 2018 ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍. തായ്‍വാന്റെ പൈ യു പോയെയാണ് പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്തത്. 21-14, 21-19 എന്ന സ്കോറിനാണ് വിജയം. രണ്ടാം ഗെയിമില്‍ തായ്‍വാന്‍ താരത്തിന്റെ ചെറുത്ത് നില്പിനെ അതിജീവിച്ചാണ് സിന്ധു ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement