അനായാസം സിന്ധു, നോക്ക്ഔട്ട് റൗണ്ടിലേക്ക്

Pvsindhu

തന്റെ ഗ്രൂപ്പ് ജെ രണ്ടാം റൗണ്ട് മത്സരത്തിൽ അനായാസ ജയം നേടി പിവി സിന്ധു. നേരിട്ടുള്ള ഗെയിമുകളിൽ ഹോങ്കോംഗിന്റെ യി ഗാന്‍ ചുംഗിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-9, 21-16
എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം.

ഹോങ്കോംഗ് താരം രണ്ടാം ഗെയിമിൽ ചെറുത്തുനില്പുയര്‍ത്തി ഒരു ഘട്ടത്തിൽ ലീഡ് നേടുന്നതും കണ്ടുവെങ്കിലും തന്റെ പരിചയസമ്പത്ത് മുതലാക്കി സിന്ധു വിജയം കുറിയ്ക്കുകയായിരുന്നു. 36 മിനുട്ടിലാണ് ഇന്ത്യന്‍ താരം ഗ്രൂപ്പ് ജെയിലെ ഈ രണ്ടാം മത്സരം വിജയിച്ചത്.

Previous articleഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം തോല്‍വി
Next articleഷൂട്ട് ഓഫിൽ തരുണ്‍ദീപ് റായിയെ പരാജയപ്പെടുത്തി ഇസ്രായേലിന്റെ ഇറ്റായ് ഷാനി