ഹോക്കിയിൽ ഇന്ത്യയുടെ മൂന്നാം തോല്‍വി

Indiahockey

ഹോക്കിയിൽ ഇന്ന് നടന്ന വനിത പൂള്‍ എ മത്സരത്തിൽ ബ്രിട്ടനോട് പരാജയമേറ്റു വാങ്ങി ഇന്ത്യ. ഇന്ന് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. ഇത് ഒളിമ്പിക്സ് വനിത ഹോക്കിയിലെ ഇന്ത്യയുടെ മൂന്നാം തോല്‍വിയാണ്.

ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ നേടുവാന്‍ സാധിക്കാതെ പോയ ഇന്ത്യയ്ക്ക് ഇന്ന് ഗോള്‍ നേടുവാന്‍ സാധിച്ചുവെന്നത് മാത്രമാണ് ഈ മത്സരത്തിലെ ശുഭകരമായ കാര്യം. ബ്രിട്ടന് വേണ്ടി രണ്ടാം മിനുട്ടിലും 19ാം മിനുട്ടിലും ഗോള്‍ നേടിയ ഹന്ന മാര്‍ട്ടിനാണ് ടീമിന്റെ ലീഡ് നേടിക്കൊടുത്തത്.

മത്സരത്തിന്റെ 23ാം മിനുട്ടിൽ ശര്‍മ്മിള ദേവിയിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്രിട്ടന്‍ 2-1ന് മുന്നിലായിരുന്നു. മൂന്നാം ക്വാര്‍ട്ടര്‍ പുരോഗമിച്ച മത്സരം 42ാം മിനുട്ടിലെത്തിയപ്പോള്‍ ലില്ലി ഔസ്‍ലേയിലൂടെ തങ്ങളുടെ ലീഡുയര്‍ത്തി.

57ാം മിനുട്ടിൽ ബ്രിട്ടന്റെ ഗ്രേസ് ബാല്‍സ്ഡൺ പെനാള്‍ട്ടി സ്ട്രോക്കിലൂടെയാണ് ടീമിന്റെ നാലാം ഗോള്‍ നേടിക്കൊടുത്തത്.

Previous articleഎവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ അഫ്രീദി എത്തുന്നു
Next articleഅനായാസം സിന്ധു, നോക്ക്ഔട്ട് റൗണ്ടിലേക്ക്