ആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ശ്രീകാന്ത് കിഡംബിയും സൈന നെഹ്‍വാളും. സൈന ജപ്പാന്റെ സയാക തക്കാഹാഷിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കിഡംബി ഡെന്മാര്‍ക്കിന്റെ തന്നെ ആന്‍ഡേര്‍സ് ആന്റോന്‍സെനിന്നോടാണ് പരാജയമേറ്റു വാങ്ങിയത്. പുരുഷ വിഭാഗം ആദ്യ റൗണ്ടില്‍ കിഡംബി 14-21, 18-21 എന്ന സ്കോറിന് 43 മിനുട്ടിലാണ് അടിയറവ് പറഞ്ഞത്. ലോക റാങ്കിംഗില്‍ നാലാം നമ്പര്‍ താരമാണ് ആന്‍ഡേര്‍സ്.

സൈനയുടെ തോല്‍വി 15-21, 21-23 എന്ന സ്കോറിന് 37 മിനുട്ടിലായിരുന്നു.

Previous articleസീസണിലെ ആദ്യ എൽക്ലാസികോ ബാഴ്സലോണയിൽ നിന്ന് മാറ്റിയേക്കും
Next articleപരിക്ക് മാറാതെ പോഗ്ബയും ഡി ഹെയയും, ലിവർപൂളിനെതിരെ കളിക്കില്ല