സീസണിലെ ആദ്യ എൽക്ലാസികോ ബാഴ്സലോണയിൽ നിന്ന് മാറ്റിയേക്കും

ഈ സീസണിലെ ആദ്യ എൽക്ലാസികോ മത്സരത്തിന്റെ വേദി മാറിയേക്കും. ഒക്ടോബർ 26ന് ബാഴ്സലോണയിൽ വെച്ചായിരുന്നു സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്. എന്നാൽ ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതാണ് മത്സരം മാറ്റുന്നതിനെ കുറിച്ച് ലാലിഗ ആലോചിക്കാൻ കാരണം.

ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ കാമ്പ്നൂവിൽ നിന്ന് മാറ്റി റയൽ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ മത്സരം വെക്കാനാണ് സ്പാനിഷ് എഫ് എ ആലോചിക്കുന്നത്. മാഡ്രിഡും മത്സരത്തിന്റെ വേദി മാറ്റുകയോ അല്ലായെങ്കിൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാനോ അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ മത്സരം അന്ന് കാമ്പ്നൂവിൽ വെച്ച് തന്നെ നടക്കണം എന്നാണ് ബാഴ്സലോണയുടെ നിലപാട്. അടുത്ത ബുധനാഴ്ച മാത്രമെ ഇതിൽ അന്തിമ തീരുമാനം സ്പാനിഷ് എഫ് എ എടുക്കുകയുള്ളൂ.

Previous articleഒഡീഷ എഫ് സിയുടെ ജേഴ്സി എത്തി
Next articleആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും