പരിക്ക് മാറാതെ പോഗ്ബയും ഡി ഹെയയും, ലിവർപൂളിനെതിരെ കളിക്കില്ല

സീസണിലെ നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി പരിക്ക്. ടീമിൽ പ്രധാന താരങ്ങളായ ഡേവിഡ് ഡി ഹെയയും ,പോൾ പോഗ്ബയും കളിക്കില്ല എന്നുറപ്പായി. പരിക്കേറ്റ ഇരുവർക്കും കളിക്കാനാകില്ല. ഞായറാഴ്ച ഓൾഡ് ട്രാഫോഡിൽ ആണ് കളി അരങ്ങേറുന്നത്. യുണൈറ്റഡ് പരിശീലകൻ സോൾശ്യാറിന്റെ ഭാവി തന്നെ നിർണയിക്കപ്പെടുന്ന മത്സരമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

28 വയസുകാരനായ ഗോളിക്ക് സ്പെയിനിനൊപ്പം കളിക്കുമ്പോൾ കാലിന് ഏറ്റ പരിക്കാണ് തിരിച്ചടിയായത്. താരത്തിന് 2 മാസമെങ്കിലും വിശ്രമം വേണ്ടി വന്നേക്കും. ഇതോടെ റൊമേറോ ആദ്യ ഇലവനിലേക്ക് എത്തിയേക്കും. കഴിഞ്ഞ മാസം ആഴ്സണലിന് എതിരെ കളിക്കുമ്പോൾ ആണ് പോഗ്ബക്ക് പരിക്കേറ്റത്. താരവും ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ല. ഫ്രാൻസ് സ്‌കോടിൽ നിന്ന് താരം വിട്ട് നിന്നെങ്കികും ഇത് സഹായകമായില്ല.

Previous articleആദ്യ റൗണ്ടില്‍ പുറത്തായി കിഡംബിയും സൈനയും
Next articleബംഗ്ലാദേശിനോട് സമനില, ഫിഫ റാങ്കിംഗിൽ ഇന്ത്യ പിറകോട്ട് പോകും