ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരോട് പരാജയം, ഡെന്മാര്‍ക്ക് ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ട് പുറത്ത്

ഡെന്മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡി. ജപ്പാന്‍ താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് തോറ്റ് പുറത്തായത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍ ഇരു താരങ്ങളും പൊരുതി നിന്ന ശേഷമാണ് കീഴടങ്ങിയത്. 23-25, 18-21 എന്ന നിലയിലായിരുന്നു സ്കോര്‍. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷമാണ് ഇന്ത്യന്‍ വനിത കൂട്ടുകെട്ട് ഗെയിം കൈവിട്ടത്.

ലോക റാങ്കിംഗില്‍ നിലവില്‍ ഒന്നാം സ്ഥാനക്കാരും നിലവില്‍ രണ്ട് തവണയായി ലോക ചാമ്പ്യന്മാരായി നില്‍ക്കുന്ന ജപ്പാന്റെ മാറ്റ്സുമോട്ടോ-നഗഹാര സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ പൊരുതി വീണത്.

Previous articleജെയിൻ ട്യൂബ്സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്പോൺസർ
Next articleനന്നായി കളിച്ചു, ഗോളടിക്കാൻ ഇന്ത്യക്ക് ആവാത്തത് ആണ് പ്രശ്നം എന്ന് സ്റ്റിമാച്