ജെയിൻ ട്യൂബ്സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്പോൺസർ

കൊച്ചി: ഒക്ടോബർ 15, 2019:രാജ്യത്തെ പ്രമുഖ വ്യവസായ സംരംഭമായ ജയ്‌ഹിന്ദ്‌ ഗ്രൂപ്പിന് കീഴിലുള്ള ജെയിൻ ട്യൂബ്സിനെ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ ഔദ്യോഗിക സ്പോൺസറായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. കേരളത്തിൽ കഴിഞ്ഞ 40വർഷക്കാലമായി പാരമ്പര്യമുള്ള ജയ്‌ഹിന്ദ്‌ ഗ്രൂപ്പ്  വിവിധവ്യവസായ  രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട്.  മാതൃ കമ്പനിയുടെ ചുവടുപിടിച്ച്, ജെയിൻ ട്യൂബ്സ് അവരുടെ ബിസിനസ്സിന്റെ എല്ലാ മേഖലകളിലും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

“കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്.  രണ്ട് ബ്രാൻഡുകൾക്കും ഒരു സഹജമായ ബന്ധമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.  ഒരു ഗെയിം എന്ന നിലയിൽ ഫുട്ബോൾ എന്നത് കൃത്യത അടിസ്ഥാനമാക്കിയതാണ്,  അതുപോലെ തന്നെ ഉൽപ്പന്നത്തിന്റെ എല്ലാ വശങ്ങളിലും ജെയിൻ ട്യൂബുകളും അതേ അടിസ്ഥാന തത്വമാണ് പിന്തുടരുന്നത്. ഞങ്ങൾ കളിയുടെ യഥാർത്ഥ ആരാധകരാണ്, ടീമിന് ഈ സീസണിൽ എല്ലാവിധ ആശംസകളും നേരുന്നു,  നമുക്ക് കപ്പ് കേരളത്തിലെത്തിക്കാം”, കെബിഎഫ്‌സിയുമായുള്ള സഹകരണത്തെ സംബന്ധിച്ച് ജെയിൻ ട്യൂബിലെ ദിവ്യകുമാർ ജെയിൻ പറയുന്നു.

 

“40 വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രാൻഡുമായി സഹകരിക്കുന്നത് ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ഞങ്ങൾ ഇരുവരും ഞങ്ങളുടെ അതാത് മേഖലകളിൽ നേതാക്കളാകാൻ പരിശ്രമിക്കുമ്പോൾ വർഷങ്ങളോളം ഈ പങ്കാളിത്തം തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ വീരേൻ ഡി സിൽവ അഭിപ്രായപ്പെട്ടു.

Previous articleവീണ്ടും ടി20 കളിക്കാൻ സച്ചിനും ലാറയും
Next articleലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരോട് പരാജയം, ഡെന്മാര്‍ക്ക് ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ട് പുറത്ത്