പുരുഷന്മാരും പുറത്ത്, തോറ്റത് ചൈനയോട് 3-1 എന്ന സ്കോറിനു

- Advertisement -

ചൈനയോട് പരാജയപ്പെട്ട് ഇന്ത്യന്‍ പുരുഷന്മാരും ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്. ഇന്ത്യന്‍ നിരയില്‍ ശ്രീകാന്ത് കിഡംബി മാത്രമാണ് വിജയം നേടിയത്. 14-21, 21-16, 21-7 എന്ന സ്കോറിനാണ് കിഡംബി ജയം നേടിയത്. എന്നാല്‍ രണ്ട് ഡബിള്‍സ് ജോഡികളും സായി പ്രണീതും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ടൂര്‍ണ്ണമെന്റ് പ്രതീക്ഷകള്‍ അസ്തമിക്കുകകയായിരുന്നു. 21-9 പ്രണീത് ആദ്യ ഗെയിം നേടിയെങ്കിലും ബിന്‍ ക്വിയാവോ മത്സരത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി.

ഡബിള്‍സിലെ രണ്ട് ജോഡികളും നേരിട്ടുള്ള ഗെയിമില്‍ അടിയറവ് പറയുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement