സ്വാന്റണ്‍സിനു തോല്‍വി, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെമിയില്‍

- Advertisement -

സ്വാന്റണ്‍സ് സിസിയ്ക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്യാമിന്റെ ബൗളിംഗ് മികവിനൊപ്പം എബിന്‍ വര്‍ഗീസും അനന്തുവും ഒപ്പം കൂടിയപ്പോള്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ സ്വാന്റണ്‍സിനെ 93 ഓവറില്‍ ഓള്‍ഔട്ട് ആക്കി.

22.2 ഓവര്‍ മാത്രം ക്രീസില്‍ നിലയുറപ്പിച്ച സ്വാന്റണ്‍സ് ബാറ്റ്സ്മാന്മാരില്‍ മുഹമ്മദ് ആദില്‍ 25 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ഫര്‍ദീന്‍ റഫീക് 21 റണ്‍സ് നേടി. ശ്യാം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എബിന്‍ വര്‍ഗീസും അനന്തുവും രണ്ട് വതം വിക്കറ്റ് നേടി. ആദിത്യ മോഹന്‍, ശിവരാജ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

എംആര്‍സിയുടെയും തുടക്കം മോശമായിരുന്നുവെങ്കിലും അശ്വിന്‍ ആനന്ദ്(47), അഭിരാം(22) എന്നിവരുടെ ഇന്നിംഗ്സുകള്‍ ടീമിനെ വിജയത്തിലെത്തിക്കുവാന്‍ നിര്‍ണ്ണായകമാകുകുയായിരുന്നു. 20.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് മത്സരം വിജയിച്ച് എംആര്‍സി ബി ടീം സെമി യോഗ്യത നേടിയത്. അശ്വിന്‍ ആനന്ദ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement