200 മീറ്ററിൽ സ്വർണം നേടി അമേരിക്കൻ താരം

- Advertisement -

ബോൾട്ട് യുഗത്തിന് ശേഷമുള്ള ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ 200 മീറ്റർ സ്വർണം അമേരിക്കയുടെ നോഹ ലെയൽസിനു. പ്രതീക്ഷകൾ തെറ്റിക്കാതെ ലെയൽസ് ഓടിയപ്പോൾ 19.83 സെക്കൻഡ് സമയം കുറിച്ചാണ് അമേരിക്കൻ യുവ താരം സുവർണ നേട്ടം കൈവരിച്ചത്.

100 മീറ്ററിൽ വെങ്കലം നേടിയ കാനഡയുടെ ആന്ദ്ര ഡി ഗ്രാസ് ആണ് 200 മീറ്ററിൽ വെള്ളിമെഡൽ നേടിയത്. 19.95 സെക്കന്റുകൾ ആണ് ഡി ഗ്രാസിന്റെ സമയം. അതേസമയം 19.98 സെക്കന്റുകൾക്ക് ഓടിയെത്തിയ ഇക്വഡോർ താരം അലക്‌സ് ക്വിനോനെസ് വെങ്കലം നേടിയപ്പോൾ ബ്രിട്ടീഷ് താരം ആദം ജെമേലി നാലാമത് ആയി.

Advertisement