ചാമ്പ്യൻസ് ലീഗ് വിജയങ്ങളിൽ റൊണാൾഡോയ്ക്ക് റെക്കോർഡ്

ഇന്നലെ യുവന്റസിനൊപ്പം ബയേർ ലെവർകൂസനെതിരെ വിജയിച്ചപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഒരു റെക്കോർഡ് കൂടെ റൊണാൾഡോ തന്റെ മാത്രം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്ന താരമായാണ് റൊണാൾഡോ മാറിയത്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ 102ആമത്തെ വിജയമായിരുന്നു ഇത്. 101 മത്സരങ്ങൾ വിജയിച്ച സ്പാനിഷ് കീപ്പർ കസിയസിന്റെ റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്.

റൊണാൾഡോയും കസിയസും മാത്രമാണ് നൂറിൽ അധികം വിജയങ്ങൾ ചാമ്പ്യൻസ് ലീഗിൽ സ്വന്തമാക്കിയിട്ടുള്ള താരങ്ങൾ. ലയണൽ മെസ്സിക്ക് ചാമ്പ്യൻസ് ലീഗിൽ 80 വിജയങ്ങൾ മാത്രമേ ഉള്ളൂ.

Most wins in the history of the Champions League

102 – Cristiano
101 – Iker Casillas
91 – Xavi
80 – Lionel Messi
79 – Raúl
79 – Andrés Iniesta

Previous article200 മീറ്ററിൽ സ്വർണം നേടി അമേരിക്കൻ താരം
Next articleഅലിസൺ പരിക്ക് മാറി എത്തുന്നു!!