ഓ അസൂറി, 70 വര്‍ഷത്തിന് ശേഷം റിലേ മെഡൽ, അതും ഫോട്ടോഫിനിഷിലൂടെ സ്വര്‍ണ്ണം

4×100 മീറ്റര്‍ റിലേയിൽ സ്വര്‍ണ്ണവുമായി ഇറ്റലി. ഇന്ന് നടന്ന റിലേയിൽ ബ്രിട്ടന്റെ കൈപ്പിടിയിൽ നിന്ന് ഇറ്റലി സ്വര്‍ണ്ണം തട്ടിയെടുക്കുന്നതാണ് കണ്ടത്. ദേശീയ റെക്കോര്‍ഡ് തിരുത്തിയ ഈ നേട്ടം ടീമിന് റിലേയിൽ നിന്ന് 70 വര്‍ഷത്തിന് ശേഷമാണ് മെഡൽ നേടിക്കൊടുത്തത്.

Italy

മിച്ചല്‍ ബ്ലേക്ക് ഏറെക്കുറെ താന്‍ സ്വര്‍ണ്ണം സ്വന്തമാക്കിയെന്ന് കരുതിയ നിമിഷത്തിലാണ് 0.01 സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ ഇറ്റലിയുടെ ഫിലിപ്പോ ടോര്‍ട്ടു സ്വര്‍ണ്ണം സ്വന്തമാക്കിയത്. റേസ് പൂര്‍ത്തിയാക്കുമ്പോള്‍ താരത്തിന് അത് നിശ്ചയമില്ലായിരുന്നുവെങ്കിലും പിന്നീട് തന്റെ സഹതാരം ഈ വിവരം പങ്കുവെച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരയുന്നതാണ് കണ്ടത്.

37.50 സെക്കന്‍ഡിലാണ് ഇറ്റലി സ്വര്‍ണ്ണം നേടിയത്. ബ്രിട്ടന്‍ 37.51 സെക്കന്‍ഡിൽ രണ്ടാമതെത്തി. മൂന്നാം സ്ഥാനം കാനഡയ്ക്കായിരുന്നു.