കെയ്നെ വാങ്ങാൻ താലപര്യമുണ്ട് എന്ന് പെപ് ഗ്വാർഡിയോള

സ്പർസിന്റെ സ്ട്രൈക്കർ ഹാരി കെയ്നെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. കെയ്ൻ ക്ലബ് വിടാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ സ്പർസ് ചർച്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് കാര്യം. സ്പർസ് ചർച്ചയ്ക്ക് തയ്യാറല്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമങ്ങൾ അവിടെ അവസാനിക്കും എന്ന് ഗ്വാർഡിയോള പറഞ്ഞു. എന്നാൽ സ്പർസ് ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ താൻ മാത്രമല്ല ഒരോ പരിശീലകരും കെയ്നിനായി രംഗത്തുണ്ടാകും. പെപ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്ക് കെയ്നിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പക്ഷെ അദ്ദേഹം മറ്റൊരു ക്ലബിന്റെ താരമാണ് എന്നതാണ് പ്രധാനം എന്ന് പെപ് പറഞ്ഞു. അഗ്വേറോക്ക് പകരക്കാരനായാണ് മാഞ്ചസ്റ്റർ സിറ്റി ഹാരി കെയ്നെ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ സിറ്റി ഗ്രീലിഷിനെ സ്വന്തനാക്കിയിട്ടുണ്ട്. സിറ്റിയുടെ താരമായ ബെർണാഡോ സിൽവ ക്ലബ് വിടുമെന്നും ഇന്ന് പത്ര സമ്മേളനത്തിൽ ഗ്വാർഡിയോള സൂചന നൽകി.