സുവര്‍ണ്ണ നേട്ടവുമായി ദീപ കര്‍മാകര്‍

ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ ദീപ കര്‍മാകര്‍. വോള്‍ട്ട് ഇനത്തില്‍ 14.150 പോയിന്റുമായാണ് സ്വര്‍ണ്ണം ദീപ സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്സിനു ശേഷം പരിക്കേറ്റ താരം ഏറെക്കാലത്തിനു ശേഷമാണ് തിരികെ മത്സരങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. തുര്‍ക്കിയിലെ മെര്‍ക്കിന്‍സില്‍ നടന്ന മത്സര FIG ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോക ചലഞ്ച് കപ്പിലാണ് താരം ഈ നേട്ടം കൈവരിച്ചത്.

ഇതേ ഇനത്തില്‍ റിയോയില്‍ നാലാം സ്ഥാനത്ത് താരം എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial