ന്യൂസിലാൻഡിനെയും തോൽപിച്ച് ഗ്രൂപ്പിൽ ഒന്നാമതായി സ്വീഡൻ

20210727 161141

ഒളിംപിക്‌സ് വനിതാ ഫുട്‌ബോളിൽ ഗ്രൂപ്പ് ജിയിൽ സ്വീഡൻ ഒന്നാം സ്ഥാനത് ഫിനിഷ് ചെയ്തു. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ നേരിട്ട സ്വീഡൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. 17ആം മിനുട്ടിൽ ആൻവേഗർഡും 29ആം മിനുട്ടിൽ ജനോഗിയും ആണ് ഇന്ന് സ്വീഡന് വേണ്ടി ഗോൾ നേടിയത്. നേരത്തെ അമേരിക്കയെയും ഓസ്‌ട്രേലിയയെയും സ്വീഡൻ ഗ്രൂപ്പ് ഘട്ടത്തിൽ തോല്പിച്ചിരുന്നു. 3 മത്സരങ്ങളിൽ ഒമ്പതു പോയിന്റുമായാണ് സ്വീഡൻ ഒന്നാമത് ഫിനിഷ് ചെയ്തത്. മൂന്ന് മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട ന്യൂസിലാൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് ജിയിൽ നിന്ന് അമേരിക്കയും ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

Previous articleക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ്, ഇന്നത്തെ രണ്ടാം ടി20 മാറ്റി വെച്ചു
Next articleലിറ്റൺ ദാസും ഓസ്ട്രേലിയന്‍ ടി20 പരമ്പരയ്ക്കില്ല