ലിറ്റൺ ദാസും ഓസ്ട്രേലിയന്‍ ടി20 പരമ്പരയ്ക്കില്ല

Litondas

ബംഗ്ലാദേശ് ഓപ്പണര്‍ ലിറ്റൺ ദാസ് വ്യക്തിപരമായ കാരണങ്ങളാൽ ഓസ്ട്രേലിയന്‍ ടി20 പരമ്പരയിൽ കളിക്കില്ല. സിംബാബ്‍വേയിൽ നിന്ന് നേരത്തെ മടങ്ങിയ താരം കുടുംബത്തിലെ അസുഖബാധിതനായ ആളുടെ ഒപ്പം നില്‍ക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

സിംബാബ്‍വേയ്ക്കെതിരെ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ താരം തുടയ്ക്കേറ്റ പരിക്ക് കാരണം കളിച്ചിരുന്നില്ല. മൂന്നാം ടി20യിൽ ഫിറ്റായി മടങ്ങിയെത്തുമെന്ന് കരുതിയപ്പോളാണ് ഈ സംഭവം നടക്കുന്നത്.

നേരത്തെ മുഷ്ഫിക്കുര്‍ റഹിമും സമാനമായ രീതിയിൽ സിംബാബ്‍വേ പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലും കളിക്കില്ലെന്നാണ് അറിയുന്നത്. ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ രണ്ട് മാസത്തെ ഇടവേള എടുത്തപ്പോള്‍ മുസ്തഫിസുര്‍ റഹ്മാനും പരിക്ക് കാരണം ഓസ്ട്രേലിയന്‍ പരമ്പരയിൽ കളി്കകി്ലലെന്നാണ് ലഭിയ്ക്കുന്ന വിവരം.

Previous articleന്യൂസിലാൻഡിനെയും തോൽപിച്ച് ഗ്രൂപ്പിൽ ഒന്നാമതായി സ്വീഡൻ
Next articleമുൻ ഫുൾഹാം ഗോൾ കീപ്പറെ സ്വന്തമാക്കാൻ ചെൽസി