ക്രുണാൽ പാണ്ഡ്യയ്ക്ക് കോവിഡ്, ഇന്നത്തെ രണ്ടാം ടി20 മാറ്റി വെച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഇന്നത്തെ രണ്ടാമത്തെ ടി20 മാറ്റി വെച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാൽ പാണ്ഡ്യ കോവിഡ് ബാധിച്ചതിനാലാണ് ഈ തീരുമാനം. ഇന്നത്തെ മത്സരം നാളത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിൽ എട്ട് പേര്‍ താരവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഈ താരങ്ങളെല്ലാം ഐസൊലേഷനിലാണ്.

മറ്റു താരങ്ങളുടെയെല്ലാം ടെസ്റ്റുകള്‍ നെഗറ്റീവ് ആവുകയാണെങ്കിലാണ് നാളെ മത്സരം നടക്കുക. ഔദ്യോഗികമായ അറിയിപ്പിൽ മത്സരം മാറ്റിവയ്ക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.