FeaturedIndian Super League

ലാൻസരോട്ടെ ഇനി എ ടി കെ കൊൽക്കത്തയുടെ ക്യാപ്റ്റൻ

എഫ് സി ഗോവയ്ക്കായി കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച മിഡ്ഫീൽഡർ മാനുവൽ ലാൻസരോട്ടെ ഇനി എ ടി കെ കൊൽക്കത്തയെ നയിക്കും. പുതിയ സീസണായുള്ള എ ടി കെ കൊൽക്കത്തയുടെ ക്യാപ്റ്റനായി ലാൻസരോട്ടെയെ കൊൽക്കത്ത നിയമിച്ചു. വൻ തുകയ്ക്കാണ് ഈ സീസണിൽ ലാനസെരോട്ടെ ഗോവയിൽ നിന്ന് എ ടികെയിൽ എത്തിയത്.

സ്പാനിഷ് താരമായ ലാൻസരോട്ടെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ഗോവയുടെ കുതിപ്പിൽ പ്രധാന പങ്കുതന്നെ വഹിച്ചിരുന്നു. 19 മത്സരങ്ങൾ കളിച്ച ലാനസരോട്ടെ മിഡ്ഫീൽഡിൽ നിന്ന് 13 ഗോളുകളും ഒപ്പം ആറ് അസിസ്റ്റും ലീഗിൽ സ്വന്തമാക്കിയിരുന്നു.

ബാഴ്സലോണ യൂത്ത് ടീമിലൂടെ വളർന്നു വന്ന ലാൻസരോട്ടെ മികച്ച ലാലിഗ ക്ലബുകളിലും ബൂട്ട് കെട്ടിയിട്ടുണ്ട്. ഐബർ, എസ്പാന്യോൾ, അലാവസ്, സരഗോസ ക്ലബുകളുടെയും താരമായിരുന്നു ലാൻസരോട്ടെ.