അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ ഗിബ്സ് കോച്ചായി എത്തുന്നു

- Advertisement -

പുതുതായി ആരംഭിക്കുന്ന അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലേക്ക് കോച്ചായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്സ് എത്തുന്നു. കുവൈറ്റിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഗിബ്സ് ഫ്രാഞ്ചൈസി ക്രിക്കറ്റിലും ചില ടീമുകളുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എപിഎലില്‍ ബാല്‍ഖ് ലെജന്‍ഡ്സിന്റെ മുഖ്യ കോച്ചായാണ് ഹെര്‍ഷല്‍ ഗിബ്സിനെ നിയമിച്ചിരിക്കുന്നത്.

കാമറൂണ്‍ ഡെല്‍പോര്‍ട്ട്, കോളിന്‍ ഇന്‍ഗ്രാം, വെയിന്‍ പാര്‍ണെല്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കളിക്കാരായും ലീഗിലേക്ക് എത്തുന്നുണ്ട്. യുഎഇയില്‍ ആണ് ലീഗ് നടക്കുകയെങ്കിലും വേദികളുടെ തീരുമാനം അന്തിമമായി വരേണ്ടതായുണ്ട്.

Advertisement