Indian Super League

റഫറി ചതിച്ചിട്ടും പൊരുതി നിന്ന് ഈസ്റ്റ് ബംഗാൾ

ഐ എസ് എല്ലിൽ ഈ സീസണിലെ മോശം റഫറിയിംഗ് തുടരുന്നതാണ് ഇന്നത്തെ ഈസ്റ്റ് ബംഗാൾ ജംഷദ്പൂർ മത്സരത്തിലും കണ്ടത്. ഗോളില്ലാതെ അവസാനിച്ച മത്സരത്തിൽ ഇരു ടീമുകളിം ചുവപ്പ് കാർഡ് കണ്ടു. ഇതിൽ ഈസ്റ്റ് ബംഗാൾ താരം ലിംഗ്ദോഹ് ചുവപ്പ് കണ്ടത് ഐ എസ് എല്ലിലെ റഫറിയിങ് നിലവാരം സൂചിപ്പിക്കുന്നതായി. 25ആം മിനുട്ടിൽ തന്നെ രണ്ട് മഞ്ഞകാർഡ് കിട്ടി ലിംഗ്ദോഹ കളം വിട്ടിരുന്നു. ഇതോടെ 10 പേരുമായാണ് ഈസ്റ്റ് ബംഗാൾ അവസാനം വരെ കളിക്കേണ്ടി വന്നത്.

എങ്കിലും എല്ലാ കളിയിലും ഗോളടിച്ച ജംഷദ്പൂരിന് എതിരെ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ ഈസ്റ്റ് ബംഗാളിനായി. ഈസ്റ്റ് ബംഗാൾ ഈ സമനിലയോടെ ഐ എസ് എല്ലിലെ അവരുടെ ആദ്യ പോയിന്റ് കണ്ടെത്തി. എങ്കിലും ഗോളും വിജയവും വരാത്തത് അവർക്ക് നിരാശ നൽകും. ജംഷദ്പൂരിന്റെ ലാദിൻലിയാനക്ക് 90ആം മിനുട്ടിൽ ആണ് ചുവപ്പ് കിട്ടിയത്. ഈസ്റ്റ് ബംഗാളിനായി ഡിഫൻസിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച മലയാളി താരം ഇർഷാദ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ജംഷദ്പൂർ ഈ സമനിലയോടെ 5 മത്സരത്തിൽ 6 പോയിന്റുമായി അഞ്ചാമത് നിൽക്കുകയാണ്.