ഇംഗ്ലണ്ടിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തലവന്‍

Engsa

ദക്ഷിണാഫ്രിക്കയുടെ കോവിഡ് 19 നിയന്ത്രണ പ്രൊട്ടോക്കോളുകളും ബയോ സുരക്ഷ സംവിധാനങ്ങളും അപര്യാപ്തമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ച ഇംഗ്ലണ്ടിന്റെ തീരുമാനം അപക്വമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ബോര്‍ഡ് തലവന്‍ സാക്ക് യാക്കൂബ്. ഈ തീരുമാനത്തിന് ഇംഗ്ലണ്ട് മാപ്പ് പറയേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ അഞ്ചോളം താരങ്ങള്‍ക്ക് കോവിഡ് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ഇംഗ്ലണ്ട് ക്യാമ്പില്‍ രണ്ട് താരങ്ങള്‍ ഫോള്‍സ് പോസിറ്റീവ് ആവുകയും ചെയ്തു. ടീമുകള്‍ താമസിച്ചിരുന്ന ഹോട്ടലിലെ സ്റ്റാഫില്‍ രണ്ട് പേര്‍ക്കും കൊറോണ കണ്ടെത്തുകയായിരുന്നു.

ഇതോടെ ഏകദിന പരമ്പര ഉപേക്ഷിച്ച് ഇംഗ്ലണ്ട് മടങ്ങുവാന്‍ തീരുമാനിക്കുകായിരുന്നു. ഇംഗ്ലണ്ട് താരങ്ങളുടെ തീരുമാനം അടിസ്ഥാനമില്ലാത്തതും നിലവാരമില്ലാത്തതുമാണെന്നാണ് യാക്കൂബ് പറഞ്ഞത്. ഇംഗ്ലണ്ട് ചെയ്തതിനെക്കാള്‍ മികച്ച രീതിയിലാണ് ദക്ഷിണാഫ്രിക്ക കൊറോണയെ പിടിച്ച് കെട്ടിയതെന്നും അത് ഇംഗ്ലണ്ട് മറന്ന് പോകരുതെന്നും യാക്കൂബ് സൂചിപ്പിച്ചു.