Indian Super League

ഈസ്റ്റ് ബംഗാൾ കോച്ചും പുറത്ത്

ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ പരിശീലകൻ പുറത്തായി. ഈസ്റ്റ് ബംഗാൾ പരിശീലകൻ ഡിയസിനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചതായി ഔദ്യോഗികമായി ക്ലബ് അറിയിച്ചു. ഈ സീസണിൽ എട്ടു മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു വിജയം ഇല്ലാത്തതാണ് ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് പരിശീലകനെ മാറ്റാൻ കാരണം. എട്ട് മത്സരങ്ങളിൽ നിന്ന് ആകെ 4 പോയിന്റ് മാത്രമെ ഈസ്റ്റ് ബംഗാളിന് നേടാൻ ആയുള്ളൂ.

മുൻ റയൽ മാഡ്രിഡ് യൂത്ത് ടീം കോച്ച് ആയ മനോളോ ഡിയസ് ഈ സീസൺ തുടക്കത്തിൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. റയൽ മാഡ്രിഡ് അക്കദമി, റയൽ മാഡ്രിഡ് സി, റയൽ മാഡ്രിഡ് ബി ടീമുകളെ അദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് യൂത്ത് ടീമുകൾക്കായി അദ്ദേഹം കളിച്ചിട്ടുമുണ്ട്. മനോളോക്ക് പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷറ്റോരി ഈസ്റ്റ് ബംഗാൾ പരിശീലകനായി എത്തിയേക്കും എന്നാൺ അഭ്യൂഹം.