FeaturedIndian Premier League

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസി ഹാർദിക് പാണ്ഡ്യക്ക് കൊടുക്കും എന്ന് ഡി വില്ലിയേഴ്സ്

ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്യപ്പെടുമെന്ന വാർത്തകളിൽ പ്രതികരിച്ച് എബി ഡി വില്ലിയേഴ്സ്. ഹാർദികിനെ ക്യാപ്റ്റൻ ആയി കൊണ്ടുവരാൻ ആകും മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത് എന്ന് ഡിവില്ലിയേഴ്സ് പറയുന്നു‌. രോഹിത് ശർമ്മ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി ചുമതലകൾ കൈമാറിയേക്കുമെന്ന് ദി വില്ലിയേഴ്സ് വിശ്വസിക്കുന്നു.

ഹാർദിക് 23 11 25 00 20 39 937

അവസാന രണ്ട് വർഷമായി ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു പാണ്ഡ്യ. പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ അവർ രണ്ട് സീസണും ഫൈനലിൽ എത്തുകയും ഒരു സീസണിൽ കിരീടം നേടുകയും ചെയ്തു.

“രോഹിത് ഹാർദികിനെ ക്യാപ്റ്റൻ ആകാൻ അനുവദിക്കുമെന്ന് എനിക്ക് ഒരു തോന്നൽ ഉണ്ട്. ടീം ഇന്ത്യയുടെ ക്യാപ്റ്റനായി രോഹിത് വളരെയധികം സമ്മർദ്ദം അനുഭവിക്കുന്നു. ഒരുപക്ഷേ ഹാർദികിനെ ക്യാപ്റ്റൻ ആക്കുക ആയിരിക്കാം നീക്കം,” ഡിവില്ലിയേഴ്സ് പറഞ്ഞു.

“മുംബൈ ഇന്ത്യൻസിന് ഹാർദികിന്റെ തിരിച്ചുവരവ് ഇതൊരു വലിയ വാർത്തയാണ്. വർഷങ്ങളോളം മുംബൈയുടെ വലിയ കളിക്കാരനായിരുന്നു ഹാർദിക്. വാങ്കഡെ സ്റ്റേഡിയത്തിൽ കളിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നു.” ഡിവില്ലിയേഴ്സ് പറഞ്ഞു.