മോസ്കോയിലെ സ്വര്‍ണ്ണത്തിന് ശേഷം 41 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ആദ്യ സെമി, എതിരാളികള്‍ ബെല്‍ജിയം, രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ജര്‍മ്മനിയും

ബ്രിട്ടനെ പരാജയപ്പെടുത്തി ടോക്കിയോ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍ എത്തിയ ഇന്ത്യയെ കാത്തിരിക്കുന്നത് കരുത്തരായ എതിരാളികള്‍. ബെല്‍ജയിം ആണ് ഇന്ത്യയുടെ ഹോക്കി സെമി ഫൈനൽ എതിരാളികള്‍. ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം ആദ്യ റൗണ്ട് കടന്നത്.

സ്പെയിനിനെതിരെ 3-1ന്റെ ക്വാര്‍ട്ടര്‍ വിജയത്തതോടെയാണ് ബെല്‍ജിയം സെമിയിലെത്തിയിരിക്കുന്നത്. ഒരു പരാജയം പോലെ അറിയാതെ എത്തുന്ന ബെല്‍ജിയം ആദ്യ റൗണ്ടിൽ നാല് വിജയവും ഒരു സമനിലയുമാണ് നേടിയത്.

Sreejesh

1980ലെ മോസ്കോ ഒളിമ്പിക്സിൽ സ്പെയിനിനെ പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടിയ ശേഷം ഇന്ത്യ ഹോക്കിയില്‍ മെഡൽ സാധ്യത ഘട്ടത്തിലേക്ക് എത്തുന്നത് ഇതാദ്യമായിട്ടാണ്. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ജര്‍മ്മനിയും ഏറ്റുമുട്ടും.

നെതര്‍ലാണ്ട്സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലിൽ ഓസ്ട്രേലിയ നെതര്‍ലാണ്ട്സിനെ പെനാള്‍ട്ടിയിൽ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയിരിക്കുന്നത്. മുഴുവന്‍ സമയത്ത് 2-2 എന്ന നിലയിൽ ഇരു ടീമുകളും ഒപ്പം നില്‍ക്കുകയായിരുന്നു. അര്‍ജന്റീനയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയെത്തുന്ന ജര്‍മ്മനിയാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍.