ന്യൂസിലാണ്ടിനെതിരെ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം

- Advertisement -

ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച് ഇന്ത്യ. ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 4-2 എന്ന സ്കോറിനാണ് ന്യൂസിലാണ്ടിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഇന്ത്യ 2-1നു ലീഡ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ഇന്ത്യ രൂപീന്ദര്‍ സിംഗിന്റെ പെനാള്‍ട്ടി കോര്‍ണര്‍ ഗോളിലൂടെ മുന്നിലത്തുകയായിരുന്നു.

ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ മന്‍ദീപ് സിംഗ് ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 26ാം മിനുട്ടില്‍ സ്റ്റീഫന്‍ ജെന്നെസ് ന്യൂസിലാണ്ടിനായി ഒരു ഗോള്‍ മടക്കി. രൂപീന്ദര്‍ സിംഗ് 34ാം മിനുട്ടിലും ഹര്‍മ്മന്‍പ്രീത് കൗര്‍ 38ാം മിനുട്ടിലും നേടിയ ഗോളുകളിലൂടെ ഇന്ത്യ 4-1 ന്റെ ലീഡ് മത്സരത്തില്‍ കരസ്ഥമാക്കിയിരുന്നു. ഇരു ഗോളുകളും പെനാള്‍ട്ടി കോര്‍ണറില്‍ നിന്നാണ് പിറന്നത്. സ്റ്റീഫന്‍ ജെന്നെസ് മത്സരത്തിലെ തന്റെയും ന്യൂസിലാണ്ടിന്റെയും രണ്ടാം ഗോള്‍ 55ാം മിനുട്ടില്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement