2019 ആഷസ് പരമ്പര ഓഗസ്റ്റ് 1നു ആരംഭിക്കും

Sports Correspondent

2019 ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 1നു നടക്കും. എഡ്ജ്ബാസ്റ്റണില്‍ ആണ് ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 14 മുതല്‍ 18 വരെ ലോര്‍ഡ്സില്‍ നടക്കുമെന്നും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഹെഡിംഗ്‍ലി(ഓഗസ്റ്റ് 22-26), ഓള്‍ഡ് ട്രാഫോര്‍ഡ്(സെപ്റ്റംബര്‍ 4-8), ദി ഓവല്‍(സെപ്റ്റംബര്‍ 12-16) എന്നിവിടങ്ങളിലും നടക്കും.

കൂടാതെ ആഷസ് ടിക്കറ്റ് വില്പനയുടെ ആവശ്യകതയെ വിലയിരുത്തി അവയുടെ ആവശ്യത്തിനനുസരിച്ച് ടിക്കറ്റ് വിതരണത്തിനായി പബ്ലിക്ക് ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബോര്‍ഡ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial