ഇംഗ്ലണ്ടില്‍ അയര്‍ലണ്ടിനു ചരിത്ര ടെസ്റ്റ്

- Advertisement -

2019ല്‍ ഇംഗ്ലണ്ടില്‍ അയര്‍ലണ്ട് ചരിത്ര ടെസ്റ്റ് കളിക്കും. ഏക ടെസ്റ്റ് അടങ്ങിയ പരമ്പരയടക്കം അടുത്ത സമ്മറിനുള്ള ഇംഗ്ലണ്ടിന്റെ മാച്ച് ഷെഡ്യൂളാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്ന് പുറത്ത് വിട്ടത്. പാക്കിസ്ഥാനെതിരെ പരിമിത ഓവര്‍ പരമ്പര, ആഷസ്, 2019 ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ഇംഗ്ലണ്ട് ബോര്‍ഡ് ഇന്ന് പ്രഖ്യാപിച്ചത്.

2019 ജൂലൈ 24നു ലോര്‍ഡ്സിലാണ് ഇംഗ്ലണ്ട്-അയര്‍ലണ്ട് ടെസ്റ്റ് മത്സരം നടക്കുക. ഇത് നാല് ദിന ടെസ്റ്റായിരിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement