ജപ്പാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ, ഇനി ഫൈനല്‍ ദക്ഷിണാഫ്രിക്കയുമായി

Sayooj

Download the Fanport app now!
Appstore Badge
Google Play Badge 1

ജപ്പാനെതിരെ 7-2 എന്ന വിജയം കരസ്ഥമാക്കി FIH സീരീസ് ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന രണ്ടാം സെമിയിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുഎസ്എയെ 2-1 എന്ന സ്കോറിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. നാളെ രാത്രി 7.15നാണ് ഫൈനല്‍. ഫൈനലിനു മുമ്പുള്ള ലൂസേഴ്സ് ഫൈനലില്‍ യുഎസ്എയും ജപ്പാനും നേരിടും.

ഇന്ത്യയെ ഞെട്ടിച്ച് ജപ്പാനാണ് രണ്ടാം മിനുട്ടില്‍ മത്സരത്തില്‍ മുന്നിലെത്തിയത്. കെന്‍ജി കിറ്റാസാറ്റോയുടെ ഗോളിലാണ് ജപ്പാന്‍ മുന്നിലെത്തിയത്. എന്നാല്‍ അഞ്ച് മിനുട്ടില്‍ ഇന്ത്യ ഹര്‍മ്മന്‍പ്രീതിലൂടെ ഗോള്‍ മടക്കി. 7ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. 14ാം മിനുട്ടില്‍ വരുണ്‍ കുമാര്‍ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും കോട്ട വാറ്റാന്‍ബേയിലൂടെ ജപ്പാന്‍ സമനില ഗോള്‍ നേടി. പിന്നീട് തുടരെ രണ്ട് ഗോളുകള്‍ നേടി ഇന്ത്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 4-2നു ലീഡ് ചെയ്യുകയായിരുന്നു. രമണ്‍ദീപ് സിംഗ്, ഹര്‍ദ്ദിക് സിംഗ് എന്നിവര്‍ രണ്ട് മിനുട്ടിന്റെ വ്യത്യാസത്തിലാണ് ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയുടെ 37ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗ് തന്റെ രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ തങ്ങളുടെ രണ്ടാം പകുതിയിലെ സ്കോറിംഗ് ആരംഭിച്ചു. ഗുര്‍സാഹിബ്ജിത്ത് സിംഗ്, വിവേദ് സാഗര്‍ പ്രസാദ് എന്നിവരാണ് പട്ടിക തികച്ചത്.  രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ കൂടി നേടി വിജയം ഉറപ്പിക്കുവാന്‍ ഇന്ത്യയ്ക്കായി.