ബംഗ്ലാദേശ് നിഷ്പ്രഭം, ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ

Indiahockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിൽ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് ബംഗ്ലാദേശിനെതിരെ തങ്ങളുടെ ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ ഏകപക്ഷീയമായ 9 ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ മൂന്ന് ഗോളുകള്‍ നേടിയ ഇന്ത്യ പിന്നീടുള്ള രണ്ട് ക്വാര്‍ട്ടറിൽ 6 ഗോളാണ് നേടിയത്. രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ 4 പോയിന്റ് നേടിയപ്പോള്‍ ആദ്യ മത്സരത്തിൽ ടീം കൊറിയയോട് സമനില വഴങ്ങുകയായിരുന്നു.

Previous articleബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത് കോവിഡ് പോസിറ്റീവ്
Next articleഅവസാനം വിജയം സ്വന്തമാക്കി മുംബൈ സിറ്റി, ചെന്നൈയിന് ആദ്യ പരാജയം