ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത് കോവിഡ് പോസിറ്റീവ്

Ranganaherath

ബംഗ്ലാദേശിന്റെ ന്യൂസിലാണ്ട് പര്യടനത്തിൽ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുന്ന രംഗന ഹെരാത്ത് കോവിഡ് പോസിറ്റീവ് ആയി. മലേഷ്യയിൽ നിന്ന് ന്യൂസിലാണ്ടിലേക്ക് യാത്രയായ വിമാനത്തിൽ കോവിഡ് ബാധിതനായ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് ടെസ്റ്റ് സ്ക്വാഡ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൂടുതൽ കാലം ക്വാറന്റീന്‍ വേണ്ടി വരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഈ താരങ്ങളാരും കോവിഡ് ബാധിതരായി ടെസ്റ്റിൽ തെളിഞ്ഞില്ലെങ്കിലും ഹെരാത്ത് കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഹെരാത്ത് നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനിൽ കഴിയുമെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

Previous article13 ഗോളുകൾ അടിച്ചു കൊണ്ട് ഗോകുലം കേരള തുടങ്ങി
Next articleബംഗ്ലാദേശ് നിഷ്പ്രഭം, ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ