സ്പെയിനിനെതിരെ വിജയം നേടി ഇന്ത്യൻ വനിതകൾ

Sports Correspondent

ഇന്നലെ പുരുഷന്മാരുടെ ആവേശകരമായ വിജയത്തിന് മുമ്പ് സ്പെയിനിനെ മുട്ടുക്കുത്തിക്കുവാന്‍ ഇന്ത്യൻ വനിതകള്‍ക്കും സാധിച്ചിരുന്നു. ഭുവനേശ്വറിലെ കലിംഗ ഹോക്കി സ്റ്റേഡിയത്തിൽ FIH പ്രൊ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തിൽ 2-1ന് ആണ് ഇന്ത്യ വിജയം കണ്ടത്.

മത്സരത്തിന്റെ 18ാം മിനുട്ടിൽ മാര്‍ട്ടയുടെ ഗോളിൽ സ്പെയിനാണ് മുന്നിലെത്തിയത്. എന്നാൽ അധികം വൈകാതെ ജ്യോതി ഇന്ത്യയുടെ സ്കോര്‍ ഒപ്പമെത്തിച്ചു. പിന്നീട് ഗോളുകള്‍ പിറക്കാതെ ക്വാര്‍ട്ടറുകള്‍ കടന്നപ്പോള്‍ മത്സരം അവസാനിക്കുവാന്‍ എട്ട് മിനുട്ടുള്ളപ്പോള്‍ നേഹ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ഗോള്‍ സ്വന്തമാക്കി.