സന്നാഹ മത്സരത്തിനിടെ പിന്മാറി സ്മൃതി മന്ഥാന

Smritimandhana

വനിത ഏകദിന ലോകകപ്പ് തുടങ്ങുവാനിരിക്കവേ ഇന്ത്യന്‍ ക്യാമ്പിൽ ഭീതി പടര്‍ത്തിയ സംഭവം. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഷബ്നിം ഇസ്മൈൽ എറിഞ്ഞ ബൗൺസര്‍ ഹെൽമറ്റിൽ കൊണ്ടതിനാൽ സ്മൃതി മന്ഥാന മത്സരത്തിൽ നിന്ന് പിന്മാറുന്ന കാഴ്ചയാണ് കണ്ടത്.

ടീം ഡോക്ടര്‍ താരത്തിന് മത്സരത്തിൽ കളിക്കുവാന്‍ ഫിറ്റാണെന്ന് അനുമതി നല്‍കിയെങ്കിലും ഒരോവര്‍ കഴിഞ്ഞ ശേഷം കളത്തിൽ നിന്ന് മടങ്ങുവാന്‍ സ്മൃതി തീരുമാനിക്കുകയായിരുന്നു. കരുതലെന്ന നിലയിലാണ് ഈ തീരുമാനം എന്നും കൺകഷന്‍ ഒന്നും താരത്തിനില്ലെന്നുമാണ് അറിയുന്നത്.