“ലൂണയെ പോലൊരു താരത്തെ ഏതു ടീമും ആഗ്രഹിക്കും” – ഇവാൻ

Luna Blasters

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തിയപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ ലൂണ അത്ഭുത പ്രകടനം നടത്തിയിരുന്നു. ലൂണ ഈ സീസണിൽ അഞ്ചു ഗോളുകളും 7 അസിസ്റ്റും കേരള ബ്ലാസ്റ്റേഴ്സിനായി സംഭാവന ചെയ്തു. ലൂണയെ പോലൊരു താരത്തെ ഏതു ടീമും ആഗ്രഹിച്ചു പോകും എന്ന് മത്സര ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു.

“നിങ്ങൾക്കറിയാമോ, ഞങ്ങളുടെ ഈ സീസണിലെ ആദ്യ സൈനിംഗ് ലൂണയായിരുന്നു, ഹീറോ ഐ എസ്‌ എല്ലിൽ അത്ഭുതങ്ങൾ കാണിക്കുന്ന കളിക്കാരിൽ ഒരാളായിരിക്കും ലൂണയെന്ന് ഞാൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.” ഇവാൻ പറയുന്നു.
20220227 015811

“അത്തരത്തിലുള്ള ഒരു കളിക്കാരനെ ലഭിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഒന്നാമതായി, ഒരു ലീഡർ എന്ന നിലയിൽ, രണ്ടാമതായി, തന്റെ പാസിംഗിലൂടെയും ഫിനിഷിങിലൂടെയും കളിയുടെ ഗതി തന്നെ തീരുമാനിക്കാൻ ആകുന്ന മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ഒരു മികച്ച കളിക്കാരൻ എന്ന നിലയിൽ.” ഇവാൻ പറഞ്ഞു.

ഇതൊക്കെ കൊണ്ട് തന്നെ എല്ലാ ടീമുകളും ആഗ്രഹിക്കുന്ന തരം ഒരു കളിക്കാരനാണ് ലൂണ എന്നും ഇവാൻ പറഞ്ഞു.