ബ്രിട്ടനോട് സമനില, ഇന്ത്യ ഫൈനലിലേക്ക്

9ാമത് സുല്‍ത്താന്‍ ജോഹര്‍ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ജൂനിയര്‍ പുരുഷ വിഭാഗം ടൂര്‍ണ്ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബ്രിട്ടനോട് 3-3 എന്ന സ്കോറിന് സമനിലയില്‍ പിരിഞ്ഞുവെങ്കിലും ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു. മത്സരം അവസാനിപ്പിക്കുവാന്‍ ഒരു മിനുട്ട് മാത്രം അവശേഷിക്കെ ഇന്ത്യ 3-2 ന് ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും 59ാം മിനുട്ടില്‍ മാത്യൂ റാന്‍ഷോ നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് സമനില നേടി.

മത്സരത്തില്‍ ബ്രിട്ടന്‍ ആദ്യം മുന്നിലെത്തിയത്. 27ാം മിനുട്ടില്‍ ലോവന്‍ വാള്‍ നേടിയ ഗോളിലൂടെ ആദ്യ പകുതിയില്‍ ബ്രിട്ടന്‍ 1-0 എന്ന സ്കോറിന് ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 32ാം മിനുട്ടില്‍ ആന്‍ഡ്രൂ മക്കോന്നെല്‍ ഇംഗ്ലണ്ടിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ 48ാം മിനുട്ടില്‍ ഷീലാനന്ദ് ലാക്രയാണ് ഇന്ത്യയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ മന്ദീപ് മോര്‍ രണ്ടാമത്തെയും 57ാം മിനുട്ടില്‍ ശാരദ നന്ദ് തിവാരി ഇന്ത്യയ്ക്ക് ലീഡും നേടിക്കൊടുത്തുവെങ്കിലും 59ാം മിനുട്ടില്‍ ബ്രിട്ടന്‍ സമനില കൈവരിച്ചു.

Previous articleലെഗ്സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്തിയില്ല, പ്രാദേശിക കോച്ചുമാരെ നീക്കം ചെയ്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്
Next article“താൻ യുവന്റസിനെ തകർക്കുമെന്നാണ് എല്ലാവരും കരുതിയത്” – അലെഗ്രി