ഇന്ത്യയ്ക്ക് എതിരാളികള്‍ ജര്‍മ്മനി, മികച്ച വിജയത്തോടെ ഓസ്ട്രേലിയ ഫൈനലിൽ ബെല്‍ജിയത്തിനെതിരെ

ജര്‍മ്മനിയ്ക്കെതിരെ 3-1ന്റെ വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ജര്‍മ്മനിയുടെ വെല്ലുവിളിയെ പിന്തള്ളിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയത്. ബെല്‍ജിയം ആണ് ഓസ്ട്രേലിയയുടെ ഫൈനലിലെ എതിരാളികള്‍. ജര്‍മ്മനിയും ഇന്ത്യയും മൂന്നാം സ്ഥാനത്തിന് വേണ്ടി പോരാടും.

ഏഴാം മിനുട്ടിൽ ടിം ബ്രാന്‍ഡ് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചുവെങ്കിലും ജര്‍മ്മനി ലൂക്കാസ് വിന്‍ഡ്ഫെഡറിലൂടെ സമനില നേടി. 27ാം മിനുട്ടിൽ ബ്ലേക്ക് ഗോവേഴ്സ് നേടിയ ഗോളിലൂടെ ഓസ്ട്രേലിയ മുന്നിലെത്തിച്ചപ്പോള്‍ ആ ലീഡ് പിന്നെ മത്സരത്തിന്റെ 59ാം മിനുട്ട് വരെ നീണ്ടു.

ഗോള്‍കീപ്പറെ മാറ്റി ഒരു എക്സ്ട്രാ മുന്നേറ്റക്കാരനെ ഇറക്കിയ ജര്‍മ്മനിയുടെ ഗോള്‍ പോസ്റ്റിലേക്ക് 59ാം മിനുട്ടിൽ ലാച്‍ലാന്‍ തോമസ് ഷാര്‍പ്പ് ബോള്‍ കടത്തിയപ്പോള്‍ 3-1ന്റെ ആധികാരിക ജയം ഓസ്ട്രേലിയ സ്വന്തമാക്കി. എന്നാൽ ഫലം സൂചിപ്പിക്കുന്നതിലും കടുത്ത മത്സരമായിരുന്നു ഇവരുടേതെന്ന്.