മെഴ്‌സിഡസിൽ രണ്ടു വർഷം കൂടി ലൂയിസ് ഹാമിൾട്ടൻ തുടരും, പുതിയ കരാർ ഒപ്പിട്ടു

20210704 052403

മെഴ്‌സിഡസിൽ പുതിയ രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു ഏഴു തവണ ലോക ജേതാവ് ആയ നിലവിലെ ജേതാവ് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. ഇതോടെ 2023 വരെ ഫോർമുല വണ്ണിൽ മെഴ്‌സിഡസ് ഡ്രൈവർ ആയി ഹാമിൾട്ടൻ തുടരും. ആറു മാസം മുമ്പ് സീസൺ തുടങ്ങുന്നതിനു മുമ്പ് ഒരു വർഷത്തെ കരാറിൽ ഏർപ്പെട്ട ഹാമിൾട്ടൻ ഇത്തവണ പുതിയ കരാറിൽ ഏർപ്പെടുക ആയിരുന്നു.

നിലവിൽ 36 കാരനായ ഹാമിൾട്ടൻ ഇതോടെ ഏതാണ്ട് 39 വയസ്സ് വരെ മെഴ്‌സിഡസിൽ തുടരും. കഴിഞ്ഞ 11 വർഷമായി ഫോർമുല വണ്ണിലുള്ള ഹാമിൾട്ടൻ 7 തവണയാണ് ലോക ജേതാവ് ആയത് ഇതിൽ കഴിഞ്ഞ 8 വർഷത്തിൽ 6 തവണയും മെഴ്‌സിഡസിൽ ആണ് ഹാമിൾട്ടൻ കിരീടം ഉയർത്തിയത്. ഫോർമുല വണ്ണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ട് തുടരുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ ഹാമിൾട്ടൻ ഇനിയും ഒരുപാട് കാര്യങ്ങൾ തങ്ങൾക്ക് റേസ് ട്രാക്കിന്‌ അകത്തും പുറത്തും ചെയ്യാനുണ്ട് എന്നും കൂട്ടിച്ചേർത്തു. അതേസമയം വെറ്റാറി ബോട്ടാസ് ആണോ അല്ല യുവ വില്യംസ് ഡ്രൈവർ ജോർജ് റസൽ ആവുമോ ഹാമിൾട്ടന്റെ പങ്കാളി എന്നു കണ്ടു തന്നെ അറിയാം.