സ്വന്തം അവസരം ബലി കഴിച്ചു റേസിന് ഇടയിൽ മാനുഷിക മുഖം കാണിച്ചു ജോർജ് റസൽ

ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാന്റ് പ്രീക്ക് ഇടയിൽ ഉണ്ടായ അപകടത്തിന് ഇടയിൽ സ്വന്തം അവസരം ബലി കഴിച്ചു റേസിന് ഇടയിൽ തന്റെ മാനുഷിക മുഖം കാണിച്ചു മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ജോർജ് റസൽ. തന്റെ കാറിൽ തട്ടി വലിയ അപകടത്തിൽ പെട്ട ആൽഫ റോമിയോയുടെ ചോ ഗാന്യുവിനെ പരിശോധിക്കാൻ സ്വന്തം കാറിൽ നിന്നു റേസ് നിർത്തി വച്ച ഉടനെ റസൽ ഇറങ്ങി ഓടുക ആയിരുന്നു.

20220703 213751

തന്റെ കാറിനു വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിലും തന്റെ രാജ്യത്തിനു നടക്കുന്ന റേസിന് ഇടയിൽ സ്വന്തം അവസരം ബലി കഴിച്ചു റസൽ കാറിൽ നിന്നു ഇറങ്ങുക ആയിരുന്നു. ഇതോടെ ഫോർമുല വണ്ണിന്റെ നിയമപ്രകാരം റസൽ റേസിൽ നിന്നു അയോഗ്യൻ ആവുക ആയിരുന്നു. തുടർന്ന് നടന്ന വൈദ്യപരിശോധനയിൽ ചോവിനു വലിയ പരിക്കുകൾ ഇല്ല എന്നു അധികൃതർ അറിയിച്ചിരുന്നു. റസലിന്റെ ഈ പ്രവർത്തിക്കു വലിയ അഭിനന്ദനങ്ങൾ ആണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്.