ലോകകപ്പ് ഹോക്കി: സമനിലയിൽ പിരിഞ്ഞ് ഇന്ത്യയും ഇംഗ്ലണ്ടും

സ്പെയിനിലും നെതര്‍ലാണ്ട്സിലുമായി നടക്കുന്ന ലോകകപ്പ് ഹോക്കി വനിതകളുടെ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇന്ന് പൂള്‍ ബി മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ ഗോള്‍ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ഇംഗ്ലണ്ടാണ് മത്സരത്തിൽ ലീഡ് നേടിയത്. ആദ്യ പകുതി അവസാനിക്കാറാകുന്നതിന് തൊട്ടുമുമ്പ് വന്ദനയാണ് ഇന്ത്യയുടെ സമനില ഗോള്‍ കണ്ടെത്തിയത്. അതിന് ശേഷം ഗോളുകള്‍ നേടുവാന്‍ ടീമുകള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ മത്സരം സമനിലയിൽ അവസാനിച്ചു.