സാബി അലോൺസോ ഇനി ഗ്ലാഫ്ബാചിന്റെ പരിശീലകൻ

20210322 162506
- Advertisement -

സ്പാനിഷ് ഇതിഹാസ ഫുട്ബോളർ സാബി അലോൺസോ പരിശീലകൻ എന്ന തന്റെ പുതിയ ജോലിയിൽ വലിയ ഒരു ചുവട് തന്നെ വെച്ചിരിക്കുകയാണ്. ബുണ്ടസ് ലീഗയിലെ വലിയ ക്ലബുകളിൽ ഒന്നായ ബൊറൂസിയ മൊഞ്ചൻ ഗ്ലാഡ്ബാച് ആണ് അലോൺസോയെ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഇതാദ്യമായാകും അലോൺസോ ഒരു സീനിയർ ടീമിന്റെ മുഖ്യപരിശീലകന്റെ റോളിൽ എത്തുന്നത്.

മുമ്പ് റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള അലോൺസോ റയൽ സോസിഡാഡ് ബി ടീമിനെ പരിശീലിപ്പിക്കുകയാണ് ഇപ്പോൾ. ഈ സീസൺ അവസാനമാണ് അലോൺസോയുടെ സോസിഡാഡുമായുള്ള കരാർ അവസാനിക്കിന്നത്. ജൂണിൽ ആകും അലോൺസോ ഗ്ലാഡ്ബാചിൽ ചുമതല ഏൽക്കുക. ഇപ്പോഴത്തെ ഗ്ലാഡ് ബാച് പരിശീലകനായ മാർക്കോ റോസ് ഡോ എ പരിശീലകനാവാൻ തീരുമാനിച്ചിരുന്നു. ഇതാണ് അലോൺസോയിലേക്ക് ഗ്ലാഡ്ബാച് എത്താൻ കാരണം. ലിവർപൂളിനും റയൽ മാഡ്രിഡിനും ബയേൺ മ്യൂണിചിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് അലോൺസോ.

Advertisement