“ഏകദിനത്തിൽ ധവാനും രോഹിതും തന്നെ ആകും ഓപ്പണിംഗ് കൂട്ടുകെട്ട്”

Kohli
- Advertisement -

ടി20യിൽ ഓപ്പൺ ചെയ്തു എന്നതു കൊണ്ട് എല്ലാ ഫോർമാറ്റിലും താൻ ഓപ്പണറായി ഇറങ്ങും എന്ന് അർത്ഥമില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ വരുന്ന ഏകദിന പരമ്പരയിൽ ധവാനും രോഹിത് ശർമ്മയും തന്നെയാകും ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് എന്ന് കോഹ്ലി പറഞ്ഞു. തീർച്ചയായും അവർ തന്നെയാകും ഇന്ത്യക്കായി ഓപ്പൺ ചെയ്യുക എന്ന് കോഹ്ലി പറഞ്ഞു.

താൻ ഓപ്പൺ ചെയ്തു എന്നത് ഇനിയും ഓപ്പൺ ചെയ്യും എന്നതിന്റെ ഗ്യാരന്റി അല്ല. എന്നാലും സൂര്യ കുമാർ യാദവിനെ പോലെയുള്ള താരത്തിനു കളിക്കാൻ വേണ്ടി താൻ ഏതു പൊസിഷനിലും കളിക്കാൻ താൻ തയ്യാറാണ് എന്നും കോഹ്ലി പറഞ്ഞു.

Advertisement