ഗോകുലത്തിനായി ഗോളടിച്ച് കൂട്ടിയ വിൻ തെയിംഗി ടുൺ ഇനി ലോർഡ്സ് എഫ് എയിൽ, കേരള വനിതാ ലീഗിൽ കളിക്കും | Kerala Womens League

മ്യാൻമർ ഗോൾ മെഷീനിൻ ആയ വിൻ തെയിംഗി ടോണുമായി കൊച്ചിയിലെ ക്ലബായ ലോർഡ്സ് എഫ് കരാറിലെത്തി. 27കാരിയായ മ്യാൻമർ മുന്നേറ്റനിര താരം കേരള വനിതാ ലീഗിൽ ലോർഡ്സ് എഫ് എക്ക് വേണ്ടിയാകും കളിക്കുക. കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലത്തിനായി ആറ് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ നേടാൻ ടുണിനായിരുന്നു.

മ്യാന്മാർ രാജ്യാന്തര ടീമിന് വേണ്ടി 50ൽ അധികം ഗോളുകൾ നേടിയിട്ടുഅ താരമാണ്. മ്യാൻമർ ലീഗിലെ ടോപ്സ്കോററായ വിൻ തെയിംഗി ടോൺ ഇരു വിങ്ങുകളിലുമായി മികച്ച മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരം കാർത്തിക അംഗമുത്തുവിനെയും സൈൻ ചെയ്ത ലോർഡ്സ് ഈ സീസൺ വനിതാ ലീഗിൽ വലിയ പോരാട്ടം തന്നെ കാഴ്ചവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story Highlight: Lords FA have completed the signing of Myanmar NT forward Win Theingi Tun ahead of Kerala Womens League