രോഹിത് ഫ്ലോറിഡയിലെ ടി20 മത്സരങ്ങളിൽ കളിക്കും

Sports Correspondent

Rohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിന്‍ഡീസിനെതിരെയുള്ള അവസാന രണ്ട് ടി20 മത്സരങ്ങളിൽ കളിക്കുവാന്‍ രോഹിത് ശര്‍മ്മ ഫിറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാം ടി20യ്ക്കിടെ ബാക്ക് സ്പാസം കാരണം താരം റിട്ടേര്‍ഡ് ഹര്‍ട്ട് ആയിരുന്നു. 5 പന്തിൽ 11 റൺസുമായി മികച്ച ഫോമിൽ കളിക്കുമ്പോളാണ് രോഹിതിന് പിന്മാറേണ്ടി വന്നത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ രോഹിത് കളിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രോഹിത് കളിക്കാത്ത പക്ഷം ഇന്ത്യ ഇഷാന്‍ കിഷനെ ഓപ്പണിംഗിൽ പരീക്ഷിക്കുമെന്നാണ് കരുതുന്നത്.